Tuesday, July 03, 2007
Thursday, August 18, 2005
പേരിടാത്ത ബൂലോകം
ഈ ഇടക്കു പത്രം വായിക്കുമ്പോള്‍ തോന്നും വി. എച്. പി ഇല്ലായിരുന്നെങ്കില്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ തെണ്ടിപ്പ്ഓയേനെ എന്നു. ധര്‍മ്മ പരിപാലനത്തിനായി അവതരിക്കുന്ന കല്‍ക്കി അവതാരമാണോ എന്നുവരെ തോന്നിപ്പ്ഓകുന്നുണ്ട്. ക്ഷമിക്കണം അങ്ങിനാണു അവരുടെ കളികള്‍. കാശ്മീറ് തൊട്ടു കന്യാകുമാരിവരെ എന്തു പ്രശ്നമുണ്ടായാലും ഉടനെ ഇറങ്ങും.. ഒരു തരം രന്‍ജി പണിക്കറ് ഡയലോഗുകളുമായി.
ചരിത്രം ഒരേ സമയം സ്വാതന്ത്ര്യവും തടവറയുമാണു. നൂറു കോടിയോളം വരുന്ന ഇന്ത്യക്കാരെ ചരിത്രത്തിന്റെ തടവറയിലിട്ട് സ്വാറ്ത്ഥ ലാഭം കാണുകയാണോ വേണ്ടതു അതെയൊ ചരിത്രത്തില്‍ നിന്നു പ്രചോദനമുള്ക്കൊണ്ട് പുതിയ ആകാശങ്ങള്‍ തേടുകയാണോ വേണ്ടത്. ഭാരത പൈതൃകത്തിന്റെ കാത്തു സൂക്ഷിപ്പുകാര്‍ എന്നവകാശപ്പെടുന്നവറ് ചിന്തിച്ചല്‍ കൊള്ളം.
ഒരഭ്യറ് ത്ഥന... എന്റെ ബ്ലോഗില്‍ കരി ഓയില്‍ ഒഴിക്കരുത്.
പിന്നാമ്പുറം: ഘോരഘോരം ഭാരത ഭൂമിയോടുള്ള തന്റെ സ്നേഹം പ്രസംഗിക്കാറുള്ള എന്റെ ഒരു സുഹൃത്ത് ഈ അടുത്ത് ഇന്ത്യന് പൌരത്വം ഉപെക്ഷിച്ചു. കൊള്ളാമല്ലെ... ദീപസ്തംഭം മഹാശ്ചര്യം.......
Monday, July 11, 2005
മമ മാതൃഭൂവേ.....
ക്ഷുഭിതരായ ഇരുപക്ഷവും മുഖത്തോടുമുഖം നോക്കി 'വാട, പോടാ, എടാ' വിളികളോടെ ആക്രോശിച്ചു. ചില അംഗങ്ങള്‍ പരസ്‌പരം അസഭ്യങ്ങളും വിളിച്ചു. (ഗ്രേഡിംഗിന്റെ ഫലമായി കുട്ടികള്‍ ഇപ്പോള്‍ പത്രം വിശദമായി വായിക്കാറുള്ളതിനാല്‍ അതൊക്കെ ഇവിടെ ചേര്‍ക്കുന്നില്ല). -- കേരള കൌമുദി.
നമ്മുടെ നാടു വളരുന്നുണ്ടല്ലോ.... കുട്ടികള് തകറ്ത്തു പത്രം വായിക്കുന്നുണ്ടെന്നു അഭിമാനിക്കാം.
Thursday, June 16, 2005
അവകാശികള്‍
വെള്ളിയാഴ്ചയുടെ പതിവു കലാപരിപാടിയില്‍ തിളങ്ങി നില്ക്കുമ്പോഴാണു പൂസാനു് അങ്ങിനെ ഒരു സംശയം തോന്നിയതു്.
'അല്ല, നമ്മള്‍ ഈ പ്രകൃതിയെ ചൂഷണം ചെയ്യുന്നതു് ശരിയാണോ?'
'അതെന്താ പൂസാനെ നീ ഇപ്പോള്‍ അതു ചോദിക്കാന്‍ കാരണം?' ഞാന്‍ ചോദിച്ചു.
'കൊള്ളാം!! നിനക്കറിയുമോ, ഈ നാട്ടില്‍ കാക്കയെ എവിടെ കണ്ടാലും ഇവര്‍ വെടിവച്ചു കൊല്ലും. കാക്കകള്‍ നഗരം വൃത്തികേടാക്കുമത്രെ!'
പുറത്തു നിന്നു കേട്ട വെടിയൊച്ചയാണു ചോദ്യത്തിനു കാരണമെന്നു മനസ്സിലായി. പക്ഷെ പണ്ടേ കക്കകളെ അത്ര പഥ്യമല്ലത്ത ഞാന്‍ ചൂടായി. 'നിന്റെ ദേഹത്ത് കക്ക കാഷ്ഠിച്ചാല്‍ നിനക്കിഷ്ടപ്പെടുമോ?'
ദൈവം ഈ ഭൂമി മനുഷ്യനും മൃഗങ്ങള്‍ക്കും വേണ്ടിയാണുണ്ടാക്കിയിരിക്കുന്നതെന്നും, നമ്മള്‍ അവരുടെ നിലനില്പ്പിനെ അംഗീകരിക്കണമെന്നും, അമിതമായ ചൂഷണം മനുഷ്യന്റെ നിലനില്പ്പിനു തന്നെ അപകടമാണെന്നും, കാക്ക, കൊക്കു്, അണ്ണാന്‍ എന്നിവക്ക് മനുഷ്യനേപ്പോലെതന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും പൂസാന്‍ സമർത്ഥിച്ചു.
അവന്‍ കത്തിക്കയറുന്നതിനിടക്ക് ഞാന്‍ അവനോട് ചോദിച്ചു; 'ഒരെണ്ണം കൂടി ഒഴിക്കട്ടെ?'
പൂസാന്‍ മുന്നിലിരിക്കുന്ന ഒഴിഞ്ഞ പാത്രത്തില്‍ നോക്കി. പിന്നെ പകുതി കാലിയായ വിസ്കിയുടെ കുപ്പിയിലേക്കും. പല്ലിനിടയില്‍ പെട്ടുപോയ ബ്രോയിലര്‍ കോഴിയെ റ്റൂത്പിക്ക്കൊണ്ടു കുത്തിയെടുക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു. 'ചിക്കന്‍ കറി ബാക്കിയുണ്ടെങ്കില്‍ ഒന്നുകൂടി ആവാം.'
Thursday, June 09, 2005
ഇരുട്ട്
അവന്‍ എപ്പോഴും പരാതി പറയും. ഈ നഗരത്തില്‍ ഒരിറ്റ് ഇരുട്ട് കിട്ടിയിരുന്നെങ്കില്‍. രാവിനെ പകലാക്കുന്നത്ര വെളിച്ചം. മനസ്സമാധാനത്തോടെ ഒന്നുറങ്ങാന്‍ പോലും കഴിയുന്നില്ല. നാട്ടിലെ കാര്യമാലോചിച്ചു. കറണ്ടു കട്ട് നല്കുന്ന സ്വാതന്ത്ര്യത്തില്‍ മിന്നാമിനിങ്ങുകളുമായി കൂരിരുട്ടില്‍ സല്ലപിക്കം. നിലാവുനല്കുന്ന കുളിര്‍മ്മ ആസ്വതിക്കാം. അങ്ങിനെ ഇരുട്ട് ഒരനുഭൂതിയായി മാറുന്നു. ഇവിടെ എന്തിനാണിത്രയും വഴിവിളക്കുകള്‍. ആലോചിക്കുമ്പോള്‍ ആകപ്പാടെ ഒരസ്വസ്തത. അന്നും തന്റെ പരാതി കൂട്ടുകാരുടെ മുന്പില്‍ നിരത്തിയിട്ട് ഉറങ്ങാന്‍ കിടന്നു.
നേരത്തെ എഴുന്നേറ്റതുകൊണ്ടാകാം പതിവിലും നേരത്തെ അവന്‍ കോളേജില്‍ പോകനിറങ്ങി. യുവത്വത്തിന്റെ ചുറുചുറുക്കൊടെ മേല്‍പ്പാലം ഓടിക്കയറി. കുറച്ചു നടന്നപ്പോള്‍ ദേവമനോഹരിയായ ഒരു സ്ത്രീ എതിരേ വരുന്നതു കണ്ടു. സുസ്മേര വദനയായി നടന്നടുക്കുന്ന അവരുടെകയ്യിലെ വഴികാട്ടിയായ വടി അവന്‍ അപ്പോഴണു കണ്ടത്.
അവന്‍ താന്‍ ചൊല്ലാറുള്ള പ്രഭാത പ്രാര്‍ത്ഥനയിലെ വരികള്‍ ഓര്‍ത്തു. "പ്രകാശത്തിന്റെ സ്രഷ്ടാവിനു സ്തുതി..."
(എന്റെ മസ്സില്‍ ഇപ്പോഴും മായതെ നില്‍ക്കുന്ന ഒരു ചിത്രമാണു ഈ സ്ത്രീയുടേതു. അവര്‍ പ്രതിനിധീകരിക്കുന്ന ' joie de vivre ' മുന്‍പില്‍ ഇതു ഞാന്‍ സമര്‍പ്പിക്കട്ടെ)
Wednesday, June 08, 2005
എന്റെ അതിരുകള്‍
ഇരുട്ടു വീഴുവാന്‍ തുടങ്ങിയപ്പോള്‍ ഉദ്യാനത്തിലെ ബെന്ചില്‍ അലസമായി കുറേ നേരം മലര്‍ന്നു കിടന്നു. ചാരനിറമുള്ള ആകാശത്തില്‍ അങ്ങിങ്ങു നക്ഷത്രങ്ങള്‍ കണ്‍ചിമ്മുന്നുണ്ടായിരുന്നു. പടര്‍ന്നു നില്ക്കുന്ന മഴമരത്തിന്റ്റെ ചില്ലകള്‍ പുതിയ നിഴല്‍ കൂത്ത് നടത്തുന്നു. മഹാനഗരത്തില്‍, എനിക്ക് അവകാശപ്പെട്ടതെന്നു പറയാന്‍, എന്‍റ്റെ ചിന്തകള്ക്കു സ്വതന്ത്രമായി വിഹരിക്കന്‍, ഞാന്‍ കണ്ടെത്തിയ ഒരു ചെറിയ തുരുത്ത്. കയ്യിലെ സോയാബീന്‍ പാനീയം മെല്ലെ ഓരോകവിള്‍ അകത്തക്കി, എന്നെ ഇക്കിളിപ്പെടുത്തുന്ന കാറ്റിനോട് കിന്നാരം പറഞ്ഞു ഞാന്‍ കുറേ നേരം അങ്ങിനെ കിടന്നു. ആകാശത്തിന്‍റ്റെ അതിരുകളെക്കുറിച്ച് ഓര്‍തത്തു. അതിരുകള്‍- നാം നമ്മുടേതെന്നു പറഞ്ഞു അഭിമാനിക്കുന്നത് പലപ്പോഴും നമുക്ക് സ്വന്തമായ ഈ അതിരുകളെക്കുറിച്ചാണു. പലപ്പോഴും നാം മറക്കുന്നു, ഈ അതിരുകള്‍ മറ്റാരുടെയോ കൂടിയണു. കൂടുതല്‍ ചിന്തിക്കുമ്ബോള്‍ ഞാന്‍ എന്നതു തന്നെ ഞാന്‍ തീര്‍ക്കുന്ന അതിരുകളുടെ ആകെത്തുകയാണു എന്നു മനസ്സിലാവും.
പൊടുന്നനെ അകാശത്തെ, എന്‍റ്റെ സ്വാതന്ത്ര്യത്തെ, കീറി മുറിച്ചു പായുന്ന യുദ്ധ വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ഉണ്ടാവുവന്‍ പോകുന്ന, ഉണ്ടാവേണ്ടിയിരിക്കുന്ന യുദ്ധങ്ങള്‍ക്കായി പുതിയ മുറകള്‍ ശീലിക്കുകയായിരുന്നു; ആകാശത്തിന്‍റ്റെ അതിരുകള്‍ കാക്കാന്‍. പെട്ടെന്നു ധര്‍മ്മ പുരാണത്തിലെ ഒരു ചോദ്യം മനസ്സില്‍ വന്നു-- "ആരുടെ അതിരുകളാണു നാം കാക്കുന്നതു?"