Monday, July 11, 2005

മമ മാതൃഭൂവേ.....

ക്ഷുഭിതരായ ഇരുപക്ഷവും മുഖത്തോടുമുഖം നോക്കി 'വാട, പോടാ, എടാ' വിളികളോടെ ആക്രോശിച്ചു. ചില അംഗങ്ങള്‍ പരസ്‌പരം അസഭ്യങ്ങളും വിളിച്ചു. (ഗ്രേഡിംഗിന്റെ ഫലമായി കുട്ടികള്‍ ഇപ്പോള്‍ പത്രം വിശദമായി വായിക്കാറുള്ളതിനാല്‍ അതൊക്കെ ഇവിടെ ചേര്‍ക്കുന്നില്ല). -- കേരള കൌമുദി.

നമ്മുടെ നാടു വളരുന്നുണ്ടല്ലോ.... കുട്ടികള് തകറ്ത്തു പത്രം വായിക്കുന്നുണ്ടെന്നു അഭിമാനിക്കാം.


21 Comments:

Blogger Kalesh Kumar said...

ഞാന്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്ത്‌ ഒരിക്കല്‍ നിയമസഭ കൂടുന്നത്‌ കാണാന്‍ പോയി. അന്ന് പഴയ സെക്രട്ടറിയേറ്റിലായിരുന്നു നിയമസഭ കൂടിയിരുന്നത്‌.

അന്നത്തോടെ മതിയായി. വോട്ട്‌ ചെയ്ത്‌ ഇവരെ നിയമസഭയിലേക്ക്‌ അയക്കുന്ന "പൊതുജനം കഴുത" എന്ന് പറയുന്നത്‌ എന്ത്‌ മാത്രം ശരിയാണെന്ന് എനിക്ക്‌ അന്ന് മനസ്സിലായി!

11:20 PM

 
Blogger ചില നേരത്ത്.. said...

ശ്രീ.ടി.എന്‍. ശേഷന്‍ പുതിയ രാഷ്ട്രീയ പഠന കേന്ദ്രം പൂനയില്‍ തുടങ്ങിയതായി മറ്റൊരു വാര്‍ത്ത.

2:26 AM

 
Blogger aneel kumar said...

അപ്പോ കലേഷ് ഇനി വോട്ടു ചെയ്യുകയേ ഇല്ലേ?

2:32 AM

 
Blogger Kalesh Kumar said...

ഇല്ല. കാരണങ്ങള്‍ പലത്‌. അത്‌ പോട്ടെ. ഇലക്ഷന്റെയന്ന് നാട്ടില്‍ ചെല്ലാന്‍ പറ്റുമോ? അല്ലേലും നമ്മള്‍ പ്രവാസികള്‍ക്ക്‌ വോട്ടവകാശമുണ്ടോ?

4:14 AM

 
Blogger aneel kumar said...

കലേഷ്,
ഒരു സാങ്കല്പിക ഉത്തരം തരൂ, ഈ സാങ്കല്പിക ചോദ്യത്തിന്.
(ഈ വിശ്വാകാരം നമ്മളെ ചവിട്ടിപ്പുറത്താക്കുന്നതുവരെ ചർച്ചയാവാം)
കലേഷിന്റെ ആരാധ്യനായ ഒരു നേതാവ് തെരഞ്ഞെടുപ്പിനു നിൽക്കുകയും, കലേഷ് അപ്പോഴേയ്ക്കും നാട്ടിലെ പൌരനാവുകയും ചെയ്താൽ?

7:36 AM

 
Blogger Kalesh Kumar said...

അങ്ങനെ വന്നാല്‍...... എനിക്കറിയില്ല അനിലേട്ടാ. ഇവിടുത്തെ അവസ്ഥ അനിലേട്ടന്‌ നന്നായി അറിയാവുന്നതല്ലേ? "ഇത്ത്‌ലാ ബറ" എന്ന് കേള്‍ക്കുന്നതു വരെയേ ഗള്‍ഫ്‌ പ്രവാസം ഉണ്ടാകൂ. നാട്ടിലെ പൌരനായാല്‍ പോയി അസാധു വോട്ട്‌ ചെയ്യും!

രാഷ്ട്രീയത്തില്‍ എനിക്ക്‌ വളരെ കുറച്ച്‌ പേരേ ഇഷ്ടമുള്ളു. കേരളത്തില്‍ ആകെ ഇഷ്ടമുള്ള 3 പേരേയുള്ളു - ഒന്ന്: വി.എം.സുധീരന്‍, രണ്ട്‌: വി.എസ്‌. അച്ചുമാമന്‍ (പൊട്ടത്തരങ്ങള്‍ ചിലപ്പഴ്‌ വിളിച്ച്‌ പറഞ്ഞാലും എനിക്ക്‌ പുള്ളിയെ ഇഷ്ടമാണ്‌). മൂന്ന്: ഓ.രാജഗോപാല്‍. ഇവരോടും ആരാധനയൊന്നുമില്ല.

ഞാന്‍ ഇലക്ഷന്‍ സംബന്ധമായ ഒരു സംഭവം സമയം കിട്ടുന്നതനുസരിച്ച്‌ ബ്ലോഗ്‌ ചെയ്യാം. ഇതെ കുറിച്ച്‌ അനിലേട്ടന്റെ അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്‌!

10:59 AM

 
Blogger aneel kumar said...

അതുശരി.
എനിക്കും കേരള രാഷ്ട്രീയത്തിൽ ആദ്യം പറഞ്ഞ രണ്ടാളെക്കുറിച്ചും മതിപ്പുണ്ട്. പിന്നെ ഇന്നലെ അന്തരിച്ച പി.കെ.വി.
ഇ.എം.എസ്, ഗുരുനിത്യചൈതന്യയതി എന്നിവരെ ആണ് ഏറ്റവും ഇഷ്ടം. ഓരോ തവണ നാട്ടിൽ പോകുമ്പോഴും കരുതിയിരുന്നു രണ്ടാളെയും പോയി കാണണമെന്ന്. ഒടുവിൽ അതിനി ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുടെ കൂട്ടത്തിലുമായി.

മേമ്പൊടി: കലേഷിന് മറ്റൊരാളെയാവും ഏറെ ഇഷ്ടമെന്ന് എനിക്കു വെറുതേ തോന്നിയിരുന്നു. വ്യക്തമായ കാരണം അറിയില്ല. അതിനാൽ ആളെ പറയില്ല. ഒരു ക്ലൂ തരാം. ഇപ്പോ രാഷ്ട്രീയത്തിൽ വരാനും നേതാവും മുഖ്യമന്ത്രിയുമൊക്കെയാകാൻ കൊതിക്കുന്ന ഒരു സാമൂഹ്യപരിഷ്‌കർത്താവ്.

10:44 PM

 
Blogger viswakaram said...

കലേഷ്, അനില്‍, ഇബ്രു നന്ദി..

അനിലെ എനിക്കാ ക്ലൂ കൊണ്ട് ആളെ പിടികിട്ടിയില്ല.

1:13 AM

 
Blogger ചില നേരത്ത്.. said...

അനിലേ,
വെള്ളാപള്ളിയെ ആണോ ഉദ്ദേശിച്ചത്‌?..

2:05 AM

 
Blogger Kalesh Kumar said...

ഇബ്രു, ഗസ്സ്‌ ശരിതന്നെയാ.
ഞാന്‍ ഇന്ന് രാവിലെ അനിലേട്ടനെ നേരിട്ട്‌ വിളിച്ചിരുന്നു. ചര്‍ച്ചയുടെ ഒരു റൌണ്ട്‌ ഫോണിലൂടെയായി. ചര്‍ച്ച മൂത്ത്‌ വന്നപ്പോള്‍ എനിക്ക്‌ വേറെയൊരു കോള്‍ വന്നു. അതു കഴിഞ്ഞ്‌ ഞാന്‍ ഒന്ന് ഫ്രി ആയത്‌ ഇപ്പഴാ!
അനിലേട്ടാ, ഞാന്‍ വിളിക്കാമെന്ന് പറഞ്ഞിരുന്നു. ക്ഷമിക്കൂ, ചര്‍ച്ച തുടരണം.
വിശ്വാകാരം, പ്രത്യേക നന്ദി - സഹിക്കുന്നതിന്‌!

P.S: ഞാന്‍ ഇന്നലെ പറഞ്ഞ സംഭവം ഇന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

7:04 AM

 
Blogger SunilKumar Elamkulam Muthukurussi said...

ഞാന്‍ വിചാരിചത് അഴീക്കോടിനേയാ!

7:15 AM

 
Blogger SunilKumar Elamkulam Muthukurussi said...

അനിലേ, കലേഷേ, ഈ കമന്റടിയും കഴിഞ്‌ ദൂരഭാഷിണിയിലൂടേയും വേണോ?

7:16 AM

 
Blogger aneel kumar said...

സുനിലേ ദൂരഭാഷണത്തിനു സുനിലിനും സ്വാഗതം. വിളിച്ചാൽ അപ്പോ കോൺഫറൻസിലിട്ടുതരുന്ന കാര്യം ഏറ്റു.

കലേഷ്, ചർച്ച തുടരുന്നതിൽ പ്രത്യേകിച്ച് പ്രയോജനം ഉണ്ടെന്നു തോന്നലില്ല. കാരണം നമ്മൾ വളരെ വ്യത്യസ്ത തരംഗനീളങ്ങളിൽ നിന്ന് പരസ്പരം വിരൽ തൊടാനാണ് നോക്കുന്നത്.
(ദയവായി യാഹൂ!മെയിൽ നോക്കുക)

വിശ്വാകാരം ഇവിടെ ഒരു ബൂലോഗം തുറന്നുവച്ച് സീരിയസ് കാര്യങ്ങൾ പോസ്റ്റുന്നതിനിടെ നമ്മുടെ പുട്ടുകച്ചവടം അനൌചിത്യമാവുന്നൂന്നു തോന്നുനൂ.

10:15 PM

 
Blogger viswakaram said...

അനില്‍, എനിക്കു തോന്നുന്നതു പുട്ടാണെങ്കില്‍ നമുക്കൊരു നല്ലൊരു തട്ടു തട്ടാം :)

പിന്നെ വെള്ളാപ്പിള്ളിയെ ഒരു സാമൂഹിക പരിഷ്കര്‍ത്താവായി കാണാന്‍ പറ്റുമോ..?

11:39 PM

 
Blogger aneel kumar said...

സാമൂഹ്യപരിഷ്കര്‌ത്താവല്ലേ?
ഒപ്പം നില്‌ക്കുന്നവര്‌ ആണല്ലോ ആളുകളെ കൂടുതല്‌ അറിയുക. അങ്ങനെയുള്ളവരുടെ വായ്മൊഴിയായിരുന്നു ഞാന്‍ 'ക്വോട്ടിയത്'.

2:54 AM

 
Blogger Kalesh Kumar said...

സാമൂഹിക പരിഷ്കർത്താവായി ഒരാളെ കാണുന്നതിന്റെ മാനദണ്ഡം എന്താണ്‌ അനിലേട്ടാ, വിശ്വാ?

ഈ ചർച്ച്‌ നമ്മുക്ക്‌ ചിന്ത ഫോറത്തിലോട്ട്‌ മാറ്റിയാലോ?

12:49 AM

 
Blogger viswakaram said...

എനിക്കറിയില്ല കലേഷ്. ചിലര്‍ക്കു സാമൂഹിക പ്രതിബദ്ധത എന്നാല്‍ മുതലെടുപ്പണു. മറ്റു ചിലര്‍ക്കാവട്ടെ അതു ആത്മ സമര്‍പ്പണവും.

എല്ലാവരും പറയുന്നു മാത്ര്^ സ്നേഹം ഉദാത്തമാണെന്നു. പക്ഷെ, എന്‍റെ മകന്‍ എന്ന ഏറ്റവും വലിയ സ്വര്‍ത്ഥതയില്‍ നിന്നല്ലെ അതു ഉടലെറ്റുക്കുന്നതു. എന്നിരുന്നാലും അതിനെ മഹത്തരമാക്കുന്നത് അമ്മ മകനോ മകള്‍ക്കോ വേണ്ടി എത്രയോ സുഖങ്ങള്‍ ത്യജിക്കുന്നു എന്നതു കൊണ്ടാണു. അതു പോലെ തന്നെ ഒരു സാമൂഹിക പരിഷ്കര്‍ത്താവിനെയും വിലയിരുത്തേണ്ടതു, ആദര്‍ശങ്ങളുടെ ഔന്നത്യവും അതിനുവേണ്ടി ഒരുവന്‍ എന്തു ത്യജിക്കുന്നു എന്നു വച്ചിട്ടാണു.

ഞാന്‍ വെള്ളാപ്പില്ലിയുടെ ഉദ്ദേശശുദ്ദിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, ഈ മാന്യദേഹത്തെ നമ്മള്‍ സാമൂഹിക പരിഷ്കര്‍ത്താവു എന്നു വിളിക്കാന്‍ മാത്രം എന്ത് നമയാണു അദ്ദേഹം സമൂഹത്തിനു നല്‍കിയിട്ടുള്ളതു.

6:45 PM

 
Blogger aneel kumar said...

ആദ്യം ഒരു കാര്യം വ്യക്തമാക്കാം. “ഒപ്പം നിൽക്കുന്നവരുടെ വായ്മൊഴി” എന്നു ഞാൻ പറഞ്ഞത് കലേഷ് അങ്ങനെ വാദിച്ചു എന്നല്ല.
ലൈം‌ലൈറ്റിൽ വന്നുനിന്നു പോരാടുന്നതു നമ്മൾ നേരിട്ടുകണ്ടിട്ടുള്ള നാട്ടിലെ പല വെളിച്ചപ്പാടുകളെയുമായിരുന്നു ഉദ്ദേശിച്ചത്.

ഇപ്പോഴത്തെ റോലിൽ, രണ്ടു സമുദായങ്ങളുടെ ഐക്യത്തിലൂടെ മറ്റുചില സമുദായങ്ങൾ കളിക്കുന്ന പ്രഷർ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നൊരാൾ എന്നു വിളിക്കാമെന്നു തോന്നുന്നു.
അത് ഭൂരിപക്ഷം വരുന്ന പൊതു‘മെറിറ്റിലെ’ സാധാരണക്കാരനെ കൂടുതൽ കഷ്ടത്തിലാക്കാനേ വഴിവയ്ക്കൂ എന്ന് എന്റെ നിരീക്ഷണം.

10:41 PM

 
Blogger Kalesh Kumar said...

വെള്ളാപ്പള്ളി സാമൂഹിക പരിഷ്കർത്താവായിരുന്നോ അല്ലയോ എന്ന് കാലം പറയട്ടെ!
ഈ ചർച്ച ചൂട്‌ പിടിക്കുന്നു.
എന്തേലും പൊട്ടത്തരം അബദ്ധത്തിൽ എന്റെ വായീന്ന് വീണാൽ അത്‌ എല്ലാവരെയും വെറുപ്പിക്കുന്നതിനു തുല്യമാകും.

ഞാൻ പിൻവാങ്ങുന്നു....

11:16 PM

 
Blogger Anees Thrikkulath said...

This comment has been removed by a blog administrator.

11:28 AM

 
Blogger Jo said...

Nice post you got here! Wonder how to write in Malayalam. ente PC-il Malayalam font illaathathu kondaano ennariyilla, padhangaL sarikku vaayikkaan pattunnilla.

10:50 PM

 

Post a Comment

Subscribe to Post Comments [Atom]

<< Home