Thursday, June 09, 2005

ഇരുട്ട്

അവന്‍ എപ്പോഴും പരാതി പറയും. ഈ നഗരത്തില്‍ ഒരിറ്റ് ഇരുട്ട് കിട്ടിയിരുന്നെങ്കില്‍. രാവിനെ പകലാക്കുന്നത്ര വെളിച്ചം. മനസ്സമാധാനത്തോടെ ഒന്നുറങ്ങാന്‍ പോലും കഴിയുന്നില്ല. നാട്ടിലെ കാര്യമാലോചിച്ചു. കറണ്ടു കട്ട് നല്കുന്ന സ്വാതന്ത്ര്യത്തില്‍ മിന്നാമിനിങ്ങുകളുമായി കൂരിരുട്ടില്‍ സല്ലപിക്കം. നിലാവുനല്കുന്ന കുളിര്‍മ്മ ആസ്വതിക്കാം. അങ്ങിനെ ഇരുട്ട് ഒരനുഭൂതിയായി മാറുന്നു. ഇവിടെ എന്തിനാണിത്രയും വഴിവിളക്കുകള്‍. ആലോചിക്കുമ്പോള്‍ ആകപ്പാടെ ഒരസ്വസ്തത. അന്നും തന്റെ പരാതി കൂട്ടുകാരുടെ മുന്പില്‍ നിരത്തിയിട്ട് ഉറങ്ങാന്‍ കിടന്നു.

നേരത്തെ എഴുന്നേറ്റതുകൊണ്ടാകാം പതിവിലും നേരത്തെ അവന്‍ കോളേജില്‍ പോകനിറങ്ങി. യുവത്വത്തിന്റെ ചുറുചുറുക്കൊടെ മേല്‍പ്പാലം ഓടിക്കയറി. കുറച്ചു നടന്നപ്പോള്‍ ദേവമനോഹരിയായ ഒരു സ്ത്രീ എതിരേ വരുന്നതു കണ്ടു. സുസ്മേര വദനയായി നടന്നടുക്കുന്ന അവരുടെകയ്യിലെ വഴികാട്ടിയായ വടി അവന്‍ അപ്പോഴണു കണ്ടത്.

അവന്‍ താന്‍ ചൊല്ലാറുള്ള പ്രഭാത പ്രാര്‍ത്ഥനയിലെ വരികള്‍ ഓര്‍ത്തു. "പ്രകാശത്തിന്റെ സ്രഷ്ടാവിനു സ്തുതി..."

(എന്റെ മസ്സില്‍ ഇപ്പോഴും മായതെ നില്‍ക്കുന്ന ഒരു ചിത്രമാണു ഈ സ്ത്രീയുടേതു. അവര്‍ പ്രതിനിധീകരിക്കുന്ന ' joie de vivre ' മുന്‍പില്‍ ഇതു ഞാന്‍ സമര്‍പ്പിക്കട്ടെ)

3 Comments:

Blogger SunilKumar Elamkulam Muthukurussi said...

Nice write up ViswakaaramE!

9:54 PM

 
Blogger കെവിൻ & സിജി said...

വിഷ്ണുവിന്റെ വിശ്വാകാരം കോപ്പീറൈറ്റു് അവകാശങ്ങള്‍ ലംഘിച്ചു തട്ടിയെടുത്തുപയോഗിയ്ക്കുന്നതു് നല്ലതല്ലാട്ടോ. ആളു പോയി ഒരു പരാതി കൊടുത്താ പിന്നെ കാര്യങ്ങളു് കൊഴയും.

3:27 AM

 
Blogger aneel kumar said...

ഏതാ ആള്‌ കെവിന്‍?

8:37 AM

 

Post a Comment

Subscribe to Post Comments [Atom]

<< Home