Wednesday, June 08, 2005

എന്റെ അതിരുകള്‍

ഇരുട്ടു വീഴുവാന്‍ തുടങ്ങിയപ്പോള്‍ ഉദ്യാനത്തിലെ ബെന്ചില്‍ അലസമായി കുറേ നേരം മലര്‍ന്നു കിടന്നു. ചാരനിറമുള്ള ആകാശത്തില്‍ അങ്ങിങ്ങു നക്ഷത്രങ്ങള്‍ കണ്‍ചിമ്മുന്നുണ്ടായിരുന്നു. പടര്‍ന്നു നില്ക്കുന്ന മഴമരത്തിന്റ്റെ ചില്ലകള്‍ പുതിയ നിഴല്‍ കൂത്ത് നടത്തുന്നു. മഹാനഗരത്തില്‍, എനിക്ക് അവകാശപ്പെട്ടതെന്നു പറയാന്‍, എന്‍റ്റെ ചിന്തകള്ക്കു സ്വതന്ത്രമായി വിഹരിക്കന്‍, ഞാന്‍ കണ്ടെത്തിയ ഒരു ചെറിയ തുരുത്ത്. കയ്യിലെ സോയാബീന്‍ പാനീയം മെല്ലെ ഓരോകവിള്‍ അകത്തക്കി, എന്നെ ഇക്കിളിപ്പെടുത്തുന്ന കാറ്റിനോട് കിന്നാരം പറഞ്ഞു ഞാന്‍ കുറേ നേരം അങ്ങിനെ കിടന്നു. ആകാശത്തിന്‍റ്റെ അതിരുകളെക്കുറിച്ച് ഓര്‍തത്തു. അതിരുകള്‍- നാം നമ്മുടേതെന്നു പറഞ്ഞു അഭിമാനിക്കുന്നത് പലപ്പോഴും നമുക്ക് സ്വന്തമായ ഈ അതിരുകളെക്കുറിച്ചാണു. പലപ്പോഴും നാം മറക്കുന്നു, ഈ അതിരുകള്‍ മറ്റാരുടെയോ കൂടിയണു. കൂടുതല്‍ ചിന്തിക്കുമ്ബോള്‍ ഞാന്‍ എന്നതു തന്നെ ഞാന്‍ തീര്‍ക്കുന്ന അതിരുകളുടെ ആകെത്തുകയാണു എന്നു മനസ്സിലാവും.

പൊടുന്നനെ അകാശത്തെ, എന്‍റ്റെ സ്വാതന്ത്ര്യത്തെ, കീറി മുറിച്ചു പായുന്ന യുദ്ധ വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ഉണ്ടാവുവന്‍ പോകുന്ന, ഉണ്ടാവേണ്ടിയിരിക്കുന്ന യുദ്ധങ്ങള്‍ക്കായി പുതിയ മുറകള്‍ ശീലിക്കുകയായിരുന്നു; ആകാശത്തിന്‍റ്റെ അതിരുകള്‍ കാക്കാന്‍. പെട്ടെന്നു ധര്‍മ്മ പുരാണത്തിലെ ഒരു ചോദ്യം മനസ്സില്‍ വന്നു-- "ആരുടെ അതിരുകളാണു നാം കാക്കുന്നതു?"

11 Comments:

Blogger Paul said...

സ്വാഗതം....

കാക്കുവാന്‍ അതിര്‍ത്തികള്‍ ഇല്ലാതാകുന്ന കാലത്തെക്കുറിച്ച് ഒരു സ്വപ്നം നെയ്യാന്‍...

10:36 PM

 
Blogger -സു‍-|Sunil said...

കാക്കുവാന്‍ അതിരുകള്‍ ഇല്ലാതാകുന്ന കാലത്തിനെയല്ലേ അവര്‍ "ഉടോപ്യ" എന്നപഹസിച്ചിരുന്നത്‌?

എല്ലാം രണ്ടു വേണമെന്നു തോന്നുന്നു. -സു- ആന്‍ഡ്‌ സു. ഇപ്പോ വിശ്വപ്രഭ ആന്‍ഡ്‌ വിശ്വാകാരം.

സ്വാഗതം സുഹൃത്തേ! നിങ്ങളും വിശ്വത്തിന്റെ നാട്ടുകാരനാണല്ലോ! ഒന്നല്ലെന്നു വിശ്വസിയ്ക്കുന്നു. (വിശ്വം, വിപ്ര, വിശ്വപ്രഭ തുടങ്ങി ഇനിയും വി.പ്ര.-ന്‌ പര്യായങ്ങളുണ്ട്‌)
-സു-

11:42 PM

 
Blogger viswakaram said...

നന്ദി. പോളിനും സുനിലിനും. ഉല്പ്പത്തിയില്‍ സൂചിപ്പിച്ചതു പോലെ ആക്സ്മികമായാണു ഈ പേരു ഇടുന്നതു. മനസ്സില്‍ കാത്തു സൂക്ഷിച്ച ജ്യോതിര്‍ഗമയ നഷ്ടമയതിന്‍റ്റെ ദു:ഖത്തില്‍ ടി എം കൃഷ്ണയുടെ ഒരു പാട്ടു കേട്ടുകൊണ്ടിരിക്കുകയായിരുന്നു- വിഷ്ണു സഹസ്രനാമം. അതിലെ വിശ്വാകാരം (Global dimension and vision- എന്നണു ഞാന്‍ മനസ്സിലാക്കിയ അര്‍ത്ഥം) കൊള്ളാം എന്നു തോന്നി.

പിന്നെ ഉടോപ്യ. ഇന്നു വ്യര്‍ത്ഥമായ ഒരു സ്വപ്നമായിരിക്കാം. പക്ഷെ നാളെ അതു നടന്നുകൂടെന്നില്ല.

12:44 AM

 
Blogger സു | Su said...

നമ്മുടെ അതിരു നാം തീരുമാനിക്കുന്നതായാല്‍ അതുകാക്കാനും ലംഘിക്കാതിരിക്കാനും സുഖം.എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതില്‍ നന്ദി. ഇനിയും വായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

1:00 AM

 
Blogger viswaprabha വിശ്വപ്രഭ said...

വിശ്വാകാരം എന്നൊരു വാക്കുണ്ടോ സഹസ്രനാമത്തില്‍?

അകത്തെവിടെയുമുണ്ടെങ്കില്‍ പെട്ടെന്ന്‌ ഓര്‍മ്മ വരുന്നില്ല.

അതോ 'ധ്യാന'ത്തിലെ വീശ്വാധാരം എന്നതാണോ?

ശാന്താകാരം ഭുജഗശയനം .....
വിശ്വാധാരം ഗഗനസദൃശം .....

എന്തായാലും സ്വാഗതം, സുസ്വാഗതം!

ഇവിടെ നമുക്ക്‌ ഒരുമിച്ചൊരു ക്ഷീരഗംഗയൊഴുക്കാം!
അതിരുകളും കവിഞ്ഞ്‌ നമുക്കൊഴുകാം!


8:20 PM

 
Blogger viswakaram said...

വിശ്വപ്രഭെ, ഇങ്ങിനെ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പാട്ടിലെ വരികള്‍ വിശ്വാധാരം എന്നാണു. പക്ഷെ, ഞാന്‍ ഗൂഗ്ലിയപ്പോള്‍ വിശ്വാകാരം എന്നൊരു വാക്കും കണ്ടു. രണ്ടാമത്തേതിനോട് ഒരിറ്റ് അടുപ്പം തോന്നി.
പിന്നെ പീലാത്തോസിനേപ്പോലെ ചിന്തിച്ചു.. ഞാന്‍ ഒരിക്കല്‍ എഴുതിയതെഴുതി.. (വേറെ മാര്‍ഗ്ഗമില്ലല്ലൊ!!)

ദേശത്തിന്‍റ്റെയും, ഭാഷയുടെയും, പിന്നെ സംസ്കാരത്തിന്‍റ്റെയും അതിര്വ‍രമ്പുകളില്ലാതെ നമുക്ക് ചിന്തിക്കാം..

സൂ വന്നതിനും, വായിച്ചതിനും നന്ദി.

8:58 PM

 
Blogger evuraan said...

പീലാത്തോസ് എഴുതിയതെഴുതിയെന്ന്‍ എപ്പോഴാ പറഞ്ഞതു? അങ്ങേരു ചൊവ്വേനേരെ ഒന്നു കൈകഴുകിയെന്നല്ലാതെ...?

സ്വാഗതം...!!

--ഏവൂരാന്‍.

9:08 PM

 
Blogger കലേഷ്‌ കുമാര്‍ said...

ബൂലോഗങ്ങളുടെ വിശ്വത്തിലേക്ക്‌ സ്വാഗതം....

സ്ഥിരമായ്‌ എഴുതുമല്ലോ...

6:54 AM

 
Blogger viswakaram said...

ഏവൂരാനും കലേഷിനും നന്ദി. ആരംഭശൂരത്വം പണ്ടെ ഒരു കൈമുതലായി കൊണ്ടുനടക്കുന്നതുകൊണ്ടു ഒന്നും പറയാന്‍ വയ്യ കലേഷ് :)

6:59 PM

 
Blogger പാപ്പാന്‍‌/mahout said...

വി.പ്ര. പറഞ്ഞതാണ് ഞാനും ഓർത്തത് -- ധ്യാനത്തിലല്ലേ “വിശ്വാധാ(കാ)രം” ന്ന്. (വിശ്വാകാരം ന്നുള്ള version-ഉം ഞാൻ കേട്ടിട്ടുണ്ട്)

സഹസ്രനാമങ്ങളിൽ ആദ്യത്തേതു “വിശ്വം” തന്നെ

2:42 PM

 
Blogger C. P. Aayakkadu said...

ആരുടെ അതിരാണ് നാം കാക്കുന്നത് എന്ന് ചോദിച്ചാല്‍...... നാം നമ്മുടേത് എന്നും അവര്‍ അവരുടേത് എന്നും പറയുന്ന ആ അതിര് :)

10:19 PM

 

Post a Comment

Subscribe to Post Comments [Atom]

<< Home