Thursday, June 16, 2005

അവകാശികള്‍

വെള്ളിയാഴ്ചയുടെ പതിവു കലാപരിപാടിയില്‍ തിളങ്ങി നില്ക്കുമ്പോഴാണു പൂസാനു് അങ്ങിനെ ഒരു സംശയം തോന്നിയതു്.

'അല്ല, നമ്മള്‍ ഈ പ്രകൃതിയെ ചൂഷണം ചെയ്യുന്നതു് ശരിയാണോ?'

'അതെന്താ പൂസാനെ നീ ഇപ്പോള്‍ അതു ചോദിക്കാന്‍ കാരണം?' ഞാന്‍ ചോദിച്ചു.

'കൊള്ളാം!! നിനക്കറിയുമോ, ഈ നാട്ടില്‍ കാക്കയെ എവിടെ കണ്ടാലും ഇവര്‍ വെടിവച്ചു കൊല്ലും. കാക്കകള്‍ നഗരം വൃത്തികേടാക്കുമത്രെ!'

പുറത്തു നിന്നു കേട്ട വെടിയൊച്ചയാണു ചോദ്യത്തിനു കാരണമെന്നു മനസ്സിലായി. പക്ഷെ പണ്ടേ കക്കകളെ അത്ര പഥ്യമല്ലത്ത ഞാന്‍ ചൂടായി. 'നിന്റെ ദേഹത്ത് കക്ക കാഷ്ഠിച്ചാല്‍ ‍ നിനക്കിഷ്ടപ്പെടുമോ?'

ദൈവം ഈ ഭൂമി മനുഷ്യനും മൃഗങ്ങള്‍ക്കും വേണ്ടിയാണുണ്ടാക്കിയിരിക്കുന്നതെന്നും, നമ്മള്‍ അവരുടെ നിലനില്പ്പിനെ അംഗീകരിക്കണമെന്നും, അമിതമായ ചൂഷണം മനുഷ്യന്റെ നിലനില്പ്പിനു തന്നെ അപകടമാണെന്നും, കാക്ക, കൊക്കു്, അണ്ണാന്‍ എന്നിവക്ക് മനുഷ്യനേപ്പോലെതന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും പൂസാന്‍ സമർത്ഥിച്ചു.

അവന്‍ കത്തിക്കയറുന്നതിനിടക്ക് ഞാന്‍ അവനോട് ചോദിച്ചു; 'ഒരെണ്ണം കൂടി ഒഴിക്കട്ടെ?'

പൂസാന്‍ മുന്നിലിരിക്കുന്ന ഒഴിഞ്ഞ പാത്രത്തില്‍ നോക്കി. പിന്നെ പകുതി കാലിയായ വിസ്കിയുടെ കുപ്പിയിലേക്കും. പല്ലിനിടയില്‍ പെട്ടുപോയ ബ്രോയിലര്‍ കോഴിയെ റ്റൂത്പിക്ക്കൊണ്ടു കുത്തിയെടുക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു. 'ചിക്കന്‍ കറി ബാക്കിയുണ്ടെങ്കില്‍ ഒന്നുകൂടി ആവാം.'

7 Comments:

Blogger aneel kumar said...

അങ്ങനെയാണ്‌ നമ്മള്‍, മനുഷ്യര്‍.
എല്ലാത്തിനും - പ്രത്യേകിച്ച് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ - വ്യാഖ്യാനങ്ങള്‍ കണ്ടെത്തി തെറ്റെന്നു സമര്‍ത്ഥിക്കും; സ്വയം അതിലും വലുത് ചെയ്യുന്നത് അറിയുക പോലുമില്ല.
കോപ്പി റൈറ്റിന്റെ വക്താക്കള്‍ സിനിമയും സോഫ്റ്റ്‌വെയറും യഥേഷ്ടം കോപ്പിയടിക്കും വിതരണം ചെയ്യും.

2:55 AM

 
Blogger Kalesh Kumar said...

:)
നാട്ടില്‍ ഇപ്പോള്‍ കാക്കകള്‍ ഉണ്ടോ? ബലിയിടുന്ന നേരം ഒരു ബലികാക്കയെ കാണാന്‍ കാണാന്‍ കിട്ടാന്‍ എന്ത്‌ പാടാ.....

3:59 AM

 
Blogger സു | Su said...

:)

4:31 AM

 
Blogger viswakaram said...

ഈ പൂസാന്‍ ഞാന്‍ തന്നെയാണു അനില്‍. ഒരുകണക്കിന്‍ എന്റെ 'altr ego'. ഒരുവശത്ത് ഞാന്‍ സ്വാര്ത്ഥനാണു. മറുവശത്ത് കാരുണ്യവാനും. പക്ഷെ, വിപരീത ധ്രുവങ്ങളിലെ കാഴ്ച്ചപ്പാടുകള്‍ ഉള്ളില്‍ നിറയുമ്പോള്‍ തനിക്ക് എളുപ്പമെന്നു തോന്നുന്നതിനെ സ്വീകരിക്കുന്നവന്‍.

കലേഷ്, സൂ,... നന്ദി.

4:36 AM

 
Blogger Hari Narayanaswamy said...

പാവം നാക്ക്‌!
തലയില്‍ നിന്നും ഹൃദയത്തില്‍ നിന്നും നാക്കിലേക്കു ഒരേ ദൂരം.
അതു രണ്ടിനും വേണ്ടി സംസാരിക്കുന്നു, ദുഷ്പേരു നേടുന്നു

8:02 AM

 
Blogger Jay said...

This comment has been removed by a blog administrator.

7:43 PM

 
Blogger പാപ്പാന്‍‌/mahout said...

കാക്കകൾ അന്യം നിൽക്കാനുള്ള കാലമായി എന്നു പ്രകൃതി തീരുമാനിച്ചാൽ കാക്കകൾ അന്യം നിൽക്കുകതന്നെ ചെയ്യും. നിമിത്തം മനുഷ്യനും, തോക്കും ആയേക്കാം -- പക്ഷേ ഇക്കാര്യത്തിൽ ultimate authority പ്രകൃതി തന്നെ.

സ്പീഷീസുകളെ തുടച്ചുമാട്ടുന്നതിലും, പുഴയോരത്തെ മണൽ മുഴുവൻ വാരിമാറ്റുന്നതിലും, വെള്ളത്തിലും മണ്ണിലും വിഷം കലക്കുന്നതിലുമൊന്നും ഞാൻ ഇനി വിഷമിക്കുകയില്ലെന്നു തീരുമാനിച്ചു. നമ്മുടെ വിഷങ്ങൾ നമുക്കുപിൻപേ വരുന്ന ജന്തുജാതികൾക്കു ചിലപ്പോൾ അമൃതായ്ക്കൂടെന്നാരുകണ്ടു?

8:11 PM

 

Post a Comment

Subscribe to Post Comments [Atom]

<< Home