Thursday, August 18, 2005

പേരിടാത്ത ബൂലോകം

ഈ ഇടക്കു പത്രം വായിക്കുമ്പോള്‍ തോന്നും വി. എച്. പി ഇല്ലായിരുന്നെങ്കില്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ തെണ്ടിപ്പ്ഓയേനെ എന്നു. ധര്‍മ്മ പരിപാലനത്തിനായി അവതരിക്കുന്ന കല്‍ക്കി അവതാരമാണോ എന്നുവരെ തോന്നിപ്പ്ഓകുന്നുണ്ട്. ക്ഷമിക്കണം അങ്ങിനാണു അവരുടെ കളികള്‍. കാശ്മീറ് തൊട്ടു കന്യാകുമാരിവരെ എന്തു പ്രശ്നമുണ്ടായാലും ഉടനെ ഇറങ്ങും.. ഒരു തരം രന്‍ജി പണിക്കറ് ഡയലോഗുകളുമായി.

ചരിത്രം ഒരേ സമയം സ്വാതന്ത്ര്യവും തടവറയുമാണു. നൂറു കോടിയോളം വരുന്ന ഇന്ത്യക്കാരെ ചരിത്രത്തിന്റെ തടവറയിലിട്ട് സ്വാറ്ത്ഥ ലാഭം കാണുകയാണോ വേണ്ടതു അതെയൊ ചരിത്രത്തില്‍ നിന്നു പ്രചോദനമുള്ക്കൊണ്ട് പുതിയ ആകാശങ്ങള്‍ തേടുകയാണോ വേണ്ടത്. ഭാരത പൈതൃകത്തിന്റെ കാത്തു സൂക്ഷിപ്പുകാര്‍ എന്നവകാശപ്പെടുന്നവറ് ചിന്തിച്ചല്‍ കൊള്ളം.

ഒരഭ്യറ് ത്ഥന... എന്റെ ബ്ലോഗില്‍ കരി ഓയില്‍ ഒഴിക്കരുത്.

പിന്നാമ്പുറം: ഘോരഘോരം ഭാരത ഭൂമിയോടുള്ള തന്റെ സ്നേഹം പ്രസംഗിക്കാറുള്ള എന്റെ ഒരു സുഹൃത്ത് ഈ അടുത്ത് ഇന്ത്യന് പൌരത്വം ഉപെക്ഷിച്ചു. കൊള്ളാമല്ലെ... ‍ ദീപസ്തംഭം മഹാശ്ചര്യം.......